ന്യൂഡൽഹി: ശിരീഷ് ചന്ദ്ര മുർമു പുതിയ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ. നിലവിൽ ആർബി ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരിലൊരാളാണ് അദ്ദേഹം. 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡപ്യൂട്ടി ഗവർണർ എം.രാജേശ്വർ റാവു ഒക്ടോബർ 8ന് സ്ഥാനമൊഴിയാനിരിക്കെയാണ് പകരം നിയമനം. ഒക്ടോബർ 9ന് മുർമു ചുമതലയേൽക്കും. ടി.രബിശങ്കർ, ജെ.സ്വാമിനാഥൻ, പൂനം ഗുപ്ത തുടങ്ങിയവരാണ് റിസർവ് ബാങ്കിലെ മറ്റ് ഡപ്യൂട്ടി ഗവർണർമാർ.

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.









