മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാൾ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ തമ്മാണിയെ ഉടന്‍ തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ പതിനാറിനായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. അന്ന് അതിസാഹസികമായായിരുന്നു തമ്മാണി രക്ഷപ്പെട്ടത്. അന്ന് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉൾപ്പെടെ എട്ട് പേര്‍ക്ക് ജീവൻ നഷ്ട്ടമായിരുന്നു.






