Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശിവരാജ് കുമാര്‍ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അര്‍ജുന്‍ ജന്യ പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ മലയാളം പതിപ്പ് നാളെ മുതല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ മലയാളം പതിപ്പ് നാളെ മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കും.

ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ കന്നഡ പതിപ്പ് റിലീസ് ചെയ്തത്.

കര്‍ണാടകയില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ തന്നെയാണ്.

ഒരു ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം, വമ്പന്‍ താരനിരയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാന്റസി, ആക്ഷന്‍, ഇമോഷന്‍ എല്ലാം കോര്‍ത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്.

ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ടെന്ന് കന്നഡ പതിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

ചിത്രത്തിലെ ആഫ്രോ തപാംഗ് എന്ന വീഡിയോ ഗാനവും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടല്‍ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമായ രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം എന്ന നിലയില്‍, 45 എന്ന ചിത്രത്തെ കുറിച്ച് കേരളത്തിലും മികച്ച പ്രതീക്ഷയാണുള്ളത്.

ജയിലര്‍ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ കേരളത്തില്‍ കയ്യടി നേടിയ ശിവരാജ് കുമാര്‍, കൂലി, സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഉപേന്ദ്ര എന്നിവരുടെ സാന്നിധ്യവും കേരളത്തില്‍ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കന്നഡ, മലയാളം ഭാഷകള്‍ കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

രാജ് ബി ഷെട്ടി നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം സു ഫ്രം സോ ക്ക് ശേഷം വേഫറെര്‍ ഫിലിം കേരളത്തില്‍ എത്തിക്കുന്ന കന്നഡ ചിത്രം കൂടിയാണിത്. സു ഫ്രം സോ മലയാളം പതിപ്പ് കേരളത്തില്‍ സൂപ്പര്‍ വിജയമായി മാറിയിരുന്നു.

ഛായാഗ്രഹണം- സത്യ ഹെഗ്ഡെ, സംഗീതം- അര്‍ജുന്‍ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങള്‍- അനില്‍ കുമാര്‍, സ്റ്റണ്ട്‌സ്- ഡോ. കെ. രവിവര്‍മ്മ, ജോളി ബാസ്റ്റിയന്‍, ഡിഫറന്റ് ഡാനി, ചേതന്‍ ഡിസൂസ, കലാസംവിധാനം- മോഹന്‍ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വര്‍, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്‌സ്- യാഷ് ഗൌഡ, പ്രൊഡക്ഷന്‍ മാനേജര്‍- രവിശങ്കര്‍, ഡിജിറ്റല്‍ സപ്പോര്‍ട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആര്‍ഒ- ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer