തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പൊങ്കാലയര്‍പ്പിക്കാനെത്തി ശോഭനാ ജോര്‍ജ്. ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൊങ്കാല ഇടുന്നതെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞത്. പൊങ്കാല നിവേദ്യ ചടങ്ങ് പുരോഗമിക്കുകയാണ്. നിരവധി ഭക്തരാണ് ഇന്നലെ വൈകീട്ട് മുതല്‍ തിരുവനന്തപുരത്തേക്കെത്തിയത്. പട്ടിണിയില്ലാത്ത കേരളത്തെ സമ്മാനിച്ച കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പൂര്‍ണ ആരോഗ്യം നല്‍കട്ടെയന്നായിരുന്നു പ്രാര്‍ത്ഥനയെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.






