സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി യു ഡി എഫ്, പി സി തോമസും മാണി ഗ്രൂപ്പിലേക്കോ ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളാ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയതില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക. പിസി തോമസ്, മാണി ഗ്രൂപ്പിലേക്ക് ചേക്കേറുമോ എന്നാണ് കോട്ടയത്തെ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കയാണ്.

യുഡിഎഫ് ചെയര്‍മാനും ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ അധ്യക്ഷനുമായിരുന്ന സജി മഞ്ഞക്കടമ്പലിന്റെ രാജിയും തുടര്‍ന്നുള്ള ചില നേതാക്കളുടെ കൊഴിഞ്ഞു പോകലും യുഡിഎഫ് കേന്ദ്രങ്ങളില്‍ മ്ലാനത പരത്തിയിരുന്നു. ഇതിനിടയിലാണ് പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയിരിക്കുന്നത്.

കെഎം മാണിയുടെ ഓര്‍മ്മ ദിനമായ ഇന്ന് കേരളാ കോണ്‍ഗ്രസ് നേതാവായ പിസി തോമസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതിനെ അതീവ പ്രാധാന്യത്തോടെയാണ് ഇരു കേരളാ കോണ്‍ഗ്രസുകളും നോക്കിക്കാണുന്നത്. കേരളാ കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊഴിഞ്ഞുപോക്കും, കളം മാറലും തിരഞ്ഞെടുപ്പു കാലത്തുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ചാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക.

സജി മഞ്ഞക്കടമ്പിലിന്റെ രാജിയും തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളും എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് പിസി തോമസ് കൂടി ജോസ് കെ മാണിക്കൊപ്പം ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ ബന്ധുവായ കുട്ടിയമ്മയെ കാണാനാണ് എത്തിയതെന്നും, ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് പിസി തോമസിന്റെ പ്രതികരണം.

രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കോട്ടയത്ത് രാഷ്ട്രീയ നാടകങ്ങളും കൊഴിഞ്ഞുപോക്കും തുടരുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ പരന്നതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതിരോധത്തിലായി.

രാജിവച്ചവരെല്ലാം മോന്‍സ് ജോസഫ് എംഎല്‍ എയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയാണ് പ്രതികരിച്ചതെന്നതും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന എന്തോ സംഭവിച്ചുവെന്ന തോന്നലുണ്ടാക്കിയിരിക്കയാണ്. കോണ്‍ഗ്രസിന് ശക്തമായ മേല്‍ക്കൈ ഉള്ള മണ്ഡലമാണ് കോട്ടയം. കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ഏറെ മുന്നോക്കം പോയിക്കൊണ്ടിരിക്കെയാണ് ചില നേതാക്കള്‍ കൊഴിഞ്ഞു പോകുന്നത്.

സജി മഞ്ഞക്കടമ്പലിന്റെ രാജിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇനിയൊരു നേതാവും പാര്‍ട്ടി വിടില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോകുന്ന കാഴ്ചയാണ് കോട്ടയത്ത് ആവര്‍ത്തിക്കുന്നത്. കേരളാ കോണ്‍ഗ്രസില്‍ നിന്നും കോട്ടയം സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോട്ടയത്ത് മത്സരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടന്‍ പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായി മാറിയ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് കോട്ടയം സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ സീറ്റാണ് കോട്ടയമെന്നും ആ സീറ്റില്‍ തങ്ങള്‍ മത്സരിക്കുമെന്നുമുള്ള നിലപാട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ യുഡിഎഫില്‍ ഉന്നയിച്ചു. നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായത്. സീറ്റിന് അവകാശ വാദം ഉന്നയിച്ച് പരസ്യ പ്രസ്താവനയുമായി നിരവധി പേര്‍ രംഗത്തെത്തിയതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.

പിജെ ജോസഫിന്റെ പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും നിയമ പോരാട്ടത്തില്‍ അകപ്പെട്ട് പാര്‍ട്ടി തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് എന്‍ഡിഎയുടെ ഘടക കക്ഷിയായിരുന്ന പിസി തോമസിന്റെ പാര്‍ട്ടി പിജെ ജോസഫുമായി ലയിക്കാന്‍ തീരുമാനിക്കുന്നത്. പ്രതിസന്ധിയില്‍ അകപ്പെട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുള്ള പച്ചത്തുരുമ്പായിരുന്നു പിസി തോമസിന്റെ തീരുമാനം. അങ്ങിനെ ഒറിജിനല്‍ കേരളാ കോണ്‍ഗ്രസ് തങ്ങളുടേതാണെന്ന പ്രഖ്യാപനത്തോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു.

എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ക്കിടയിലെ അനൈക്യവും പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിന്റെ അനാരോഗ്യവും പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കോട്ടയത്ത് വിജയിക്കേണ്ടത് ഇരു കേരളാ കോണ്‍ഗ്രസ് വിഭാഗത്തിനും നിലനില്‍പ്പിന് അനിവാര്യമാണ്. കൂടുതല്‍ നേതാക്കളെ തങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫിന്റെ ഭാഗമായ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ്.

കോട്ടയത്ത് എന്തു സംഭവിച്ചാലും യുഡിഎഫിന് വിജയിച്ചു കേറാനാവുമെന്നും, ഓപ്പറേഷന്‍ രണ്ടിലയൊന്നും തിരിച്ചടിയാവില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കൂടുതല്‍ നേതാക്കള്‍ കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി കോട്ടയത്ത് വരും ദിവസങ്ങളില്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്.

Tags :

Recent News

Advertisement