കൊച്ചി: അമ്മയുടെ തലപ്പത്തേക്ക് ശ്വേത മേനോൻ. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും വിജയിച്ചു.. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.



