ലണ്ടന്‍: ബ്രിട്ടനില്‍ ടേക്ക് ഓഫിന് പിന്നാലെ ചെറുവിമാനം തകര്‍ന്നുവീണു. ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. നെതര്‍ലന്‍ഡ്സിലെ ലെലിസ്റ്റാഡിലേക്ക് പോയ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് എന്ന യാത്രാവിമാനമാണ് തകര്‍ന്നു വീണത്.
വിമാനത്തില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് സൗത്തെന്‍ഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്
ഈസി ജെറ്റിന്റെ ഈ ചെറുവിമാനമാണ് തകര്‍ന്നത്. 12 മീറ്റര്‍ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.






