കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്തിലെ കുറിഞ്ഞിപ്പിലാക്കിൽ ഭഗവതി ക്ഷേത്രത്തിലെ സർപ്പബലിയും നാഗത്തിന് കലശശുദ്ധിയും ഇന്ന് നടക്കും.
കോട്ടയിൽ തിരിയുഴിച്ചിലും നടക്കും. പുതുശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. നാമജപവും, പ്രസാദ വിതരണവും നടക്കും. എല്ലാ ഭക്തജനങ്ങളുടെയും നിറ സാന്നിധ്യം ക്ഷേത്രത്തിൽ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.







