Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കി പിശകുകള്‍ തിരുത്താന്‍ അവസരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിൽ പിശകുകൾ സംഭവിച്ചവർക്ക് രേഖകള്‍ ഹാജരാക്കി പിശകുകള്‍ തിരുത്താന്‍ അവസരം.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോര്‍ട്ടലായ സേവന സോഫ്റ്റ്‌വെയറില്‍ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പിശകുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി തിരുത്തലുകള്‍ വരുത്താവുന്നതാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഡാറ്റ പ്യൂരിഫിക്കേഷന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ചു പിശകുകള്‍ തിരുത്തുന്നതിനും ആധാര്‍ ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതടക്കമുള്ള ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണു നിര്‍ദ്ദേശം.

സേവന സോഫ്റ്റ്‌വെയറിലെ വിവരങ്ങളില്‍ പിശകുകളുള്ള ഗുണഭോക്താക്കള്‍ മാത്രമേ രേഖകള്‍ ഹാജരാക്കേണ്ടതുള്ളൂ.നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പെന്‍ഷന്‍ മുടങ്ങുമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer