Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘സ്ത്രീകള്‍ നയിക്കുമ്പോഴേ സമൂഹം മുന്നേറൂ’; എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ശക്തിപ്പെടുത്താനാണ് വനിതാ സംവരണബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ നയിക്കുമ്പോഴെ ഒരു സമൂഹം മുന്നേറുകയുള്ളു. അടുത്ത ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വനിതാ സംവരണത്തോടെ നടത്തേണ്ടത് അനിവാര്യമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് ബില്‍ പാസാക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

ബില്‍ ഇപ്പോള്‍ കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ചരിത്രനിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയെന്നതാണ് ഭൂരിപക്ഷ പാര്‍ട്ടികളും എടുത്ത തീരുമാനമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു. ഏപ്രില്‍ 16 മുതല്‍ വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ ചരിത്രപരമായ ചര്‍ച്ച നടക്കാന്‍ പോകുകയാണെന്ന് മോദി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി. 16 മുതല്‍ 18 വരെ നിര്‍ബന്ധമായും സഭയില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.

Tags :

Recent News

Advertisement
WhiteswanTV Footer