സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കൾ വർഷങ്ങളോളം ഒരേ പദവിയിൽ തുടരുന്നത്
മുരടിപ്പ് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ലായെന്നും വിമർശനമുണ്ട്.
പാര്‍ട്ടിയില്‍ മുരടിപ്പ് ഉണ്ടാകുന്നു എന്ന ആത്മവിമര്‍ശനമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ പാര്‍ട്ടി ലിംഗ സമത്വത്തെ കുറിച്ചും പരാമർശമുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോഴും പുരുഷ മേധാവിത്ത മനോഭാവമാണെന്നും വനിതാ നേതാക്കള്‍ നേതൃനിരയിലേക്ക് ഉയരാന്‍ പലഘടകങ്ങളും അനുവദിക്കുന്നില്ലെന്നും വിമർശനമുണ്ട്.
പാർട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും താഴെത്തട്ടിൽ നടപ്പാകുന്നില്ലായെന്നും ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നതല്ലാതെ നടപ്പാകുന്നില്ലായെന്നും സംഘടനാ റിപ്പോര്‍ട്ടിൽ പറയുന്നു. നാളെയായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ശേഷം, റിപ്പോര്‍ട്ടിന്‍മേലുള്ള ചർച്ചയുണ്ടാകും.






