കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ചയാണ് അനിതയെ അവരുടെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനാണ് ആദ്യം അമ്മയെ ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവിക മരണമായി കേസ് എടുത്തെങ്കിലും, പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു.
സംശയം തോന്നിയ പൊലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് സമ്മതിച്ചു.
അമ്മയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് പറയുന്നു. ഇടുക്കിയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ.






