സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇ​ടു​ക്കി​യി​ൽ പിതാവിനെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ക​ൻ; പ്ര​കോ​പ​ന​മാ​യ​ത് ബൈ​ക്കി​ന്‍റെ സി​സി അ​ട​ക്കാ​ൻ പണം നൽകാത്തതിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ ചോ​ല​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ മ​ക​ന്‍ വി​ഷ്ണു (26) വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ്തു. ബൈ​ക്കി​ന്‍റെ സി​സി അ​ട​ക്കാ​ൻ 1,500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ വി​ഷ്ണു മോ​ഹ​ന​നോ​ട് ബൈ​ക്കി​ന്‍റെ സി​സി അ​ട​ക്കാ​ൻ 1,500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ ചൊ​ല്ലിയുളള ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലേ​ക്കെ​ത്തി​യെ​ങ്കി​ലും ഈ ​സ​മ​യം മോ​ഹ​ന​ന്‍റെ ഭാ​ര്യ കു​മാ​രി എ​ത്തു​ക​യും ഇ​രു​വ​രെ​യും സ​മാ​ധാ​നി​പ്പി​ച്ച ശേ​ഷം കു​ളി​ക്കാ​നാ​യി പോ​വു​ക​യും ചെ​യ്‌​തു. കു​മാ​രി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ മോ​ഹ​ന​ൻ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. വ​ഴ​ക്കി​നി​ട​യി​ൽ മോ​ഹ​ന​ൻ വീ​ണു​പോ​യെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​ഷ്ണുവിന്റെ മൊഴി.

ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേറ്റുവെന്ന് വ്യ​ക്ത​മാ​യ​തോ​ടെ വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്‌​തു. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ത​ർ​ക്ക​ത്തി​നി​ടെ വീ​ടി​നു​ള്ളി​ലെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബി​ല്‍ അ​ച്ഛ​ന്‍റെ ത​ല നാ​ലു​ത​വ​ണ ഇ​ടി​ച്ചു​വെ​ന്ന് വി​ഷ്ണു വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി. ​സു​വ​ര്‍​ണ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ഇ​യാ​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.