Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അവസാനിപ്പിച്ചു. സിജെപി നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം നിരാഹാര സമരത്തിലേർപ്പെട്ടിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വാങ്ചുക്ക് സമരം അവസാനിപ്പിച്ചത്.

കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വാങ്ചുക് നാരങ്ങാനീർ കുടിച്ച് നിരാഹാരം അവസാനിപ്പിച്ചത്. ഭാര്യ ഗീതാഞ്ജലി ആങ്മോയുടെ സാന്നിധ്യത്തിലായിരുന്നു സമരാവസാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ജൂൺ 28ന് വാങ്ചുക് നിരാഹാരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട പ്രക്ഷോഭത്തിന് അദ്ദേഹത്തിന്റെ പിന്തുണ രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് ആദ്യം സഫ്ദർജംഗ് ആശുപത്രിയിലേക്കും പിന്നീട് കോടതി അനുമതിയോടെ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്കും വാങ്ചുക്കിനെ മാറ്റിയിരുന്നു. ആശുപത്രിയിലും നിരാഹാരം തുടർന്ന അദ്ദേഹം 26 ദിവസത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.

നേരത്തെ വാങ്ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കണമെന്ന് സിജെപി അഭ്യർഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ത്യാഗം രാജ്യത്തെ ആയിരക്കണക്കിന് വിദ്യാർഥികളെയും യുവാക്കളെയും പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഇനി ആരോഗ്യം സംരക്ഷിക്കണമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. വാങ്ചുക്കിന്റെ നിരാഹാരം അവസാനിച്ചാലും വിദ്യാഭ്യാസ രംഗത്തെ നീതിക്കായുള്ള പ്രക്ഷോഭം തുടരുമെന്നും സിജെപി ഉറപ്പ് നൽകിയിരുന്നു.

അതേസമയം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാനും കർശന ശിക്ഷ ഉറപ്പാക്കാനും പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്. പാർലമെന്റിന്റെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാൻ സർക്കാർ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix