ചെന്നൈ: കോപ്പിറൈറ്റ് വിഷയത്തില്‍ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കലാനിധി മാരന്റെയും കാവ്യ മാരന്റെയും ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്വര്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്തിറക്കിയ പ്രമോ വീഡിയോകള്‍ക്കായി രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് ഹര്‍ജി.
രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സഞ്ജു സാംസന്റെ ഇന്‍ട്രോ വീഡിയോ ഉള്‍പ്പെടെ ജയിലര്‍, കൂലി, ജയിലര്‍ -2 തുടങ്ങിയ രജനി ചിത്രങ്ങളിലെ ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.






