സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സോണി ഇന്ത്യ ഡബ്ല്യുഎഫ്-എല്‍910 വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നൂതന ലിങ്ക്ബഡ്സ് സീരീസില്‍ സോണി ഇന്ത്യ ഡബ്ല്യുഎഫ്-എല്‍910 (ലിങ്ക്ബഡ്സ് ഓപ്പണ്‍) വയര്‍ലെസ് ഇയര്‍ബഡ്സ് അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയും എര്‍ഗണോമിക് ഡിസൈനും ഒരുമിച്ചുള്ള ഈ പുതിയ മോഡല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കണക്റ്റിവിറ്റിയും ശബ്ദ നിലവാരവും നല്‍കുന്നു.

ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈനാണ് ഡബ്ല്യുഎഫ്-എല്‍910 ഇയര്‍ബഡ്സിന്. ഐപിഎക്സ്4 വാട്ടര്‍ റെസിസ്റ്റന്‍റ് റേറ്റിങുമായാണ് ഇത് എത്തുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ ഉറപ്പാക്കുന്നതിന് നൂതനമായ 11എംഎം റിങ് ആകൃതിയിലുള്ള ഡ്രൈവര്‍ യൂണിറ്റാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2 ആണ് ഡബ്ല്യുഎഫ്-എല്‍910ന് കരുത്തേകുന്നത്.

അഡാപ്റ്റീവ് വോള്യം കണ്‍ട്രോള്‍, 22 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, 3 മിനിറ്റ് ചാര്‍ജില്‍ 60 മിനിറ്റ് വരെ പ്ലേബാക്ക് എന്നിവ സവിശേഷതകളാണ്. ഓട്ടോ സ്വിച്ച്, ഓട്ടോ പ്ലേ, ക്വിക്ക് ആക്സസ്, വോയ്സ് കണ്‍ട്രോള്‍, വൈഡ് ഏരിയ ടാപ്പ്, മള്‍ട്ടിപോയിന്‍റ് കണക്ഷന്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.

കറുപ്പ്, വെള്ള നിറങ്ങളില്‍ ഡബ്ല്യുഎഫ്-എല്‍910 (ലിങ്ക്ബഡ്സ് ഓപ്പണ്‍) 2024 ഒക്ടോബര്‍ 24 മുതല്‍ സോണി സെന്‍ററുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്) ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാവും. 19,990 രൂപയാണ് വില.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.