മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേക അഭിനന്ദനം എന്ന സമൂഹമാധ്യമങ്ങളിൽ കുറിച്ച് എഴുത്തുകാരി കെ ആർ മീര. ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിന് എം സ്വരാജിന് നന്ദിയെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു. നിലംബൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സ്വരാജ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക് കുറിപ്പുമായി മീര എത്തിയത്.
മീരയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി.
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം.
അതേസമയം എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു.



