കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസിൽ
നിര്‍മാതാവ് ആന്‍റോ ജോസഫാണ് ഒന്നാം പ്രതി. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നാണ് സാന്ദ്ര നൽകിയ പരാതി.
2024 ജൂണിലാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അനീതിക്കെതിരെയുള്ള വിജയമാണെന്നും സാരിക്കാറിനോട് നന്ദിയുണ്ടെന്നുമായിരുന്നു സാന്ദ്രയുടെ പ്രതികണം.





