Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻജിൻ തകരാറായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയായിരുന്നു. രാവിലെ 6.45ന് വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കോക്പിറ്റിൽ തീപിടിത്ത മുന്നറിയിപ്പ് ഉണ്ടായിട്ടെല്ലും അദ്ദേഹം പറഞ്ഞു. എത് സാഹചര്യവും നേരിടാൻ വിമാനത്താവള അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

അടുത്തിടെ മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനവും എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. എൻജിനുകളിലൊന്നിനാണ് അന്നും തകരാർ കണ്ടെത്തിയത്. തുർന്ന് അടിയന്തര ലാൻഡിംഗ് നടത്താൻ എയർട്രാഫിക് കൺട്രോൾ അനുമതി നൽകുകയായിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer