സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. കോഴിക്കോട് എളേറ്റിലിലാണ് സംഭവം. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ചളിക്കോട് അങ്ങാടി, എളേറ്റില്‍ വട്ടോളി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.

പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്ന് പിടികൂടി നശിപ്പിച്ചു. അതെസമയം നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുരുതെന്നും സ്ഥാപനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാനും കുടിവെള്ള പരിശോധനകള്‍ നടത്താനും ഹോട്ടല്‍, ബേക്കറി ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും പരിശോധനകള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റാഹീലബീഗം, വിനോദ് എന്നിവരാണ് പരിശോധന നടത്തിയത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.