തിരുവനന്തപുരം: ലോക ബാങ്ക് സഹായം വകമാറ്റി സംസ്ഥാന സർക്കാർ നടപടി. കേര പദ്ധതിക്ക് ലഭിച്ച 140 കോടി രൂപ പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്. ഈ തുക കൃഷിവകുപ്പിന് കൈമാറിയില്ല. കേര പദ്ധതിക്ക് ലഭിച്ച ലോക ബാങ്കിൽ നിന്ന് കേന്ദ്ര സർക്കാർ വായ്പയായി എടുത്ത പണമാണിത്.
കാർഷിക മേഖലയുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പണം എടുത്തത്. പിന്നീട് ഈ പണം ഗഡുക്കളായി കേര പദ്ധതിക്കായി സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച 140 കോടി രൂപ ഇതുവരെ സംസ്ഥാന സർക്കാർ കൃഷിവകുപ്പിന് കൈമാറിയിട്ടില്ല.






