മലപ്പുറം: മലപ്പുറത്ത് കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത. അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ചു. കുട്ടികൾക്ക് കാര്യമായ പരിക്കുണ്ട്. നാട്ടുകാരുടെ പരാതിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്. കുട്ടികളെ സിഡ്ബ്ലിയുസി യുടെ സരംക്ഷണത്തിലേക്ക് മാറ്റി. കുട്ടികളെ പട്ടിണിക്കിട്ടും മര്‍ദിച്ചും പീഡിപ്പിക്കുന്നെന്ന നാട്ടുകാരുടെ പരാതിയിലാണ് അരീക്കോട് പൊലീസിൻ്റെ ഇടപെടൽ.






