ആലപ്പുഴ: ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ. പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകള്‍ മുതല്‍ ആക്ഷന്‍ കൗണ്‍സില്‍ വരെ രൂപീകരിച്ചാണ് നീക്കങ്ങള്‍. എയിംസില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കെയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ആലപ്പുഴ ജില്ലയില്‍ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. എയിംസ് സ്ഥാപിക്കാന്‍ സ്ഥലമെടുപ്പിന്റെ പ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്.






