Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയുടെ വിദേശനയത്തിൽ തന്ത്രപരമായ മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യ രംഗത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്നുവരുന്ന സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയവും തന്ത്രപരവും ആയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ സമീപനത്തിലും, റഷ്യയുമായി സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ തുടർന്നുള്ള ഉറച്ച നിലപാടിലും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന സൂചനകൾ ഉയർന്നുവരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ “ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരം തിരിച്ചുപിടിച്ചിരിക്കുമ്പോൾ ഇന്ത്യക്ക് വിദേശനയത്തിൽ വഴിമാറേണ്ടി വരുമോ? അഫ്ഗാൻ, റഷ്യ പോലുള്ള ശക്തികളെ കൂട്ടുപിടിക്കാനുള്ള നീക്കത്തിലാണോ ഇന്ത്യ?” എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.

2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം, ഇന്ത്യ അവരുടെ ഭരണകൂടത്തോടുള്ള എല്ലാ ഔദ്യോഗിക ഇടപാടുകളും പരിമിതപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം ഉൾപ്പെടെ അടിസ്ഥാനാവകാശങ്ങൾ താലിബാൻ ക്രൂരമായി നിഷേധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും തുറന്ന ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, അഫ്ഗാൻ ജനതയുടെ ദുരിതകാലങ്ങളിൽ ഭക്ഷണം, മരുന്ന്, ദുരിതാശ്വാസ സാമഗ്രികൾ എന്നിവ എത്തിച്ച് ഇന്ത്യ മാനുഷിക ഇടപെടലുകൾ നടത്തിയതും ഇന്ത്യ ആയിരുന്നു. എന്നാൽ ഇപ്പോൾ താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശന വാർത്ത പുറത്തുവന്നതോടെ, ഇന്ത്യയിൽ നയത്തിൽ മാറ്റം സംഭവിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. യുഎൻ ഉപരോധ പട്ടികയിലുള്ള ഒരാളെ ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കുന്നതു തന്നെ വലിയ രാഷ്ട്രീയ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരിക്കും.

മാത്രമല്ല റഷ്യ-ഇന്ത്യ ബന്ധവും മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിൽക്കുകയാണ് . റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലത്തികൊണ്ടിരിക്കുകയാണ് അമേരിക്ക. അതെസമയം റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുട്ടിന്റെ വാക്കുകൾക്ക് ഇന്ത്യയിലെ വിദേശകാര്യ നിരീക്ഷകർ ഏറെ പ്രാധാന്യം നൽകുന്നു. “ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളുടെ താത്പര്യങ്ങൾ വിസ്മരിച്ച് അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങില്ല” എന്ന പുട്ടിന്റെ പരാമർശം വെറും പ്രസ്താവന മാത്രമല്ല, ഇന്ത്യയ്ക്കുള്ള ഒരു തുറന്ന പിന്തുണയുമാണ് നൽകുന്നത്.

ഇന്ത്യയുടെ എണ്ണ ഇറക്കുമതികളിൽ റഷ്യൻ പങ്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗണ്യമായി ഉയർന്നിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും കൂട്ടായി ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിൽ റഷ്യയ്ക്ക് ഏറ്റവും വലിയ വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. അമേരിക്കൻ സമ്മർദം തള്ളിക്കളഞ്ഞ് ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയ ഇന്ത്യയുടെ നിലപാട്, അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിന്റെ തെളിവായി മാറുന്നു.

അപ്പോഴാണ് ട്രംപ് അമേരിക്കയിൽ വീണ്ടും രാഷ്ട്രീയമായി ഉയരുന്നത്. അമേരിക്കൻ വിദേശനയം ട്രംപിന്റെ കാലത്ത് കൂടുതൽ ഒറ്റപ്പെട്ട നിലയിലേക്കും “അമേരിക്ക ഫസ്റ്റ്” എന്ന മുദ്രാവാക്യത്തിലേക്കുമാണ് നീങ്ങിയത്. വീണ്ടും അത്തരം കാലഘട്ടം വരുമെങ്കിൽ ഇന്ത്യയ്ക്ക് യുഎസിന്റെ കൂട്ടാളിത്തം പഴയ പോലെ വിശ്വാസ്യതയുള്ളതാകുമോ എന്ന ആശങ്ക ഉയരുന്നു. അതിനാൽ തന്നെ അഫ്ഗാനും റഷ്യയും പോലുള്ള രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കം ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷാ വലയത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

താലിബാൻ സർക്കാരുമായുള്ള ഇന്ത്യയുടെ സമീപനം, റഷ്യൻ എണ്ണ വിപണിയോട് കാണിക്കുന്ന ഉറച്ച നിലപാട്, അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങാത്ത ആത്മവിശ്വാസം — ഇതെല്ലാം കൂടി ഒരേയൊരു വലിയ രാഷ്ട്രീയ ചോദ്യത്തെയാണ് മുന്നിൽക്കൊണ്ടുവരുന്നത്: ട്രംപിന്റെ അമേരിക്ക ഇന്ത്യയെ ആശ്രയിക്കാനാകാത്ത കൂട്ടാളിയാക്കുമ്പോൾ, ഇന്ത്യ തന്റെ ഭാവി സുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും ഉറപ്പാക്കാൻ അഫ്ഗാനും റഷ്യയും ഉൾപ്പെടെയുള്ള “മറ്റൊരു ശക്തിവലയം” നിർമ്മിക്കുന്ന വഴിയിലാണോ? എന്നാൽ ഇന്ത്യയുടെ ഇന്നത്തെ തീരുമാനങ്ങൾ, ഭാവിയിൽ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തി സംവാദങ്ങളുടെ ഭൂപടം തന്നെ മാറ്റിമറിക്കുന്ന വിധത്തിൽ വളർന്നേക്കും.

Recent News

Advertisement
WhiteswanTV Footer