ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും. നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും.യുഎഇയിൽ എവിടെ നിന്നും കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാകാൻ കഴിയും.
ബീച്ചുകൾ, മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വളരെ വ്യക്തമായി സ്ട്രോബറി മൂൺ കാണാൻ കഴിയും. താമസക്കാർക്ക് ഇത് നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പ് ഓപറേഷഷൻസ് മാനേജറായ ഖദീജ ഹസൻ അഹമ്മദ് പറഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി ഇതിന് വലിപ്പമുണ്ടായിരിക്കുമെന്നും സ്വർണതിളക്കം കൂടുതലായിരിക്കുമെന്നും ഖദീജ ഹസൻ അഹമ്മദ് പറഞ്ഞു.






