Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. തെരുവുനായകളുടെ ആക്രമണം വർധിക്കുന്നത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പടെ താളം തെറ്റിയെന്ന വസ്തുതയ്ക്ക് ഉദാഹരമാണ്. തെരുവുനായകളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2020-ൽ 1,60,483 പേർക്കും 2021- ൽ 2,21,379 പേർക്കും തെരുവ് നായയുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. 2022- ൽ തെരുവുനായ ആക്രമണത്തിൽ വർധന ഉണ്ടായി. 2,88,866 പേരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇതോടൊപ്പം മരണസംഖ്യയിലും വർധന ഉണ്ടായി.തെരുവുമായ നിയന്ത്രണവും വന്ധ്യംകരണവും ഫലപ്രാപ്തിയിൽ എത്തിയില്ലെന്നതാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. തെരുവുനായകളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോഴും അത് ഫലപ്രദമായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2021- ൽ 11 പേർക്കാണ് പേവിഷബാധയേറ്റ് ജീവൻ നഷ്ടമായത്. 2023-ൽ 25 പേരും 2024-ൽ 26 പേരും തെരുവുനായ ആക്രമണത്തെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്.

Recent News

Advertisement
WhiteswanTV Footer