പാലക്കാട്: തൃത്താലയിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതര പരിക്കേറ്റു. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്റഫിൻ്റെ മകൻ ബിലാലിനാണ് പരിക്കേറ്റത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.






