തൃശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു. അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെത്തിയ ഇരിഞ്ഞാലക്കുട സ്വദേശി ജാഫര്‍ (32), നിര്‍മ്മല പ്രസ് ജീവനക്കാരന്‍ നന്തിക്കര സ്വദേശി മുല്ലക്കല്‍ വീട്ടില്‍ തിലകന്‍, ടോള്‍ മാനേജരും തമിഴ് നാട് സ്വദേശിയുമായ പെരിയ സ്വാമി, വളാഞ്ചേരി സ്വദേശി പുളിക്കപറമ്പില്‍ മുഹമ്മദ് അജ്മല്‍, മലപ്പുറം പള്ളിക്കല്‍ വീട്ടില്‍ അരുണ്‍ എന്നിവരെയാണ് നായ കടിച്ചത്.
കടിയേറ്റ അഞ്ച് പേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പരിക്കേറ്റവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ആനി പോള്‍,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ കിഴക്കും തല എന്നിവര്‍ സന്ദര്‍ശിച്ചു.






