Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എതിര്‍ ക്യാപ്റ്റനെ ഇടിച്ചു വീഴ്ത്തി, മൈതാനത്തെ ബോക്‌സിങ്ങില്‍ കടുത്ത നടപടി വരും- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സരഗോസ: സ്പാനിഷ് രണ്ടാം ഡിവിഷൻ ഫുട്ബോളിൽ നാടകീയ രം​ഗങ്ങൾ. ആവേശകരമായ പോരാട്ടത്തിന് പിന്നാലെ എതിർതാരത്തെ മർദ്ദിച്ച റയൽ സരഗോസ ഗോൾകീപ്പർ എസ്റ്റെബാൻ ആൻഡ്രാഡയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സരഗോസയും ഹ്യൂസ്കയും തമ്മിലുള്ള ഡെർബി മത്സരത്തിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെ ആൻഡ്രാഡെ പ്രകോപനമില്ലാതെ പോവുകയായിരുന്ന എതിർ ക്യാപ്റ്റനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഹ്യൂസ്ക താരത്തെ തള്ളിയിട്ടതിന് ആൻഡ്രാഡെയ്ക്ക് റഫറി രണ്ടാം മഞ്ഞ കാർഡ് നൽകി. പിന്നാലെ ഗ്രൗണ്ട് വിടുന്നതിന് പകരം താരം ഓടിച്ചെന്ന് ഹ്യൂസ്ക ക്യാപ്റ്റൻ ജോർജ് പുലിഡോയുടെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇതോടെ ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വൻ ഏറ്റുമുട്ടലിന് തുടക്കമായി. സംഘർഷത്തെത്തുടർന്ന് ഹ്യൂസ്ക ഗോൾകീപ്പർ ഡാനി ജിമെനെസിനെയും സരഗോസയുടെ ഡാനി തസെന്ദെയെയും റെഫറിക്ക് പുറത്താക്കേണ്ടി വന്നു. സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്തരം ഒരു പെരുമാറ്റത്തിന് കാരണമെന്നും 35-കാരനായ ആൻഡ്രാഡെ പിന്നീട് പ്രതികരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix