സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (ബി)ക്ക് ശക്തമായ വളർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (ബി) ശക്തമായ വളർച്ചയുടെ പാതയിലാണെന്ന് നേതൃത്വം. കഴിഞ്ഞ ദിവസം നടന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ മറ്റ് വിവിധ പാർട്ടികളിൽ നിന്ന് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചവർക്ക് സ്വീകരണം നൽകി. എൽഡിഎഫിലെ പല ചെറു ഘടകകക്ഷികളെയും അപേക്ഷിച്ച് കോട്ടയം ജില്ലയിൽ ഗണ്യമായ അംഗബലവും സജീവമായ കമ്മിറ്റികളുമുള്ള പാർട്ടിയായി കേരള കോൺഗ്രസ് (ബി) മാറിയിരിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുഴുവൻ എൽഡിഎഫ് സ്ഥാനാർത്ഥികളുടെയും വിജയത്തിനായി ജില്ലയിലെ എല്ലാ നേതാക്കന്മാരും പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് യോഗം നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനമായി.

യോഗത്തിൽ, വിവിധ പാർട്ടികളിൽ നിന്ന് കേരള കോൺഗ്രസ് (ബി)യിലേക്ക് കടന്നുവന്ന രാഖി സക്കറിയ (ഡയറക്ടർ, കേരള ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്), സക്കറിയ ജേക്കബ്, ടോണി തോമസ്, മനോജ്കുമാർ ജി എന്നിവരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി സാജൻ ആലക്കളം, സംസ്ഥാന ജോ. സെക്രട്ടറി ഔസെപ്പച്ചൻ ഓടക്കൽ, ജില്ലാ സെക്രട്ടറി അനസ് ബി, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ മുരളി തകടിയേൽ (ഏറ്റുമാനൂർ), സതീഷ് ബാബു (പാലാ), ജയകുമാർ (വൈക്കം), ഫാസിൽ പതാലിൽ (പൂഞ്ഞാർ), ഹരികൃഷ്ണൻ താമരശ്ശേരിയിൽ (കാഞ്ഞിരപ്പള്ളി), വിഷ്ണു എം കെ (ചങ്ങനാശ്ശേരി), ജിഷ മധു (പുതുപ്പള്ളി), വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിജി ദാസ്, പോഷക സംഘടന ഭാരവാഹികളായ സുധീഷ് പഴനിലത്ത്, ജലീൽ സി എം, ബിനോയി തോമസ്, ക്യഷ്ണകുമാർ, മനോജ് സെബാസ്റ്റിൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement