കല്‍പ്പറ്റ: പൂതാടി പഞ്ചായത്തില്‍ എ വി ജയനെ വീണ്ടും വെട്ടി സിപിഎം നേതൃത്വം. ഇ കെ ബാലകൃഷ്ണന്‍ പൂതാടി പഞ്ചായത്ത് എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും.
ഇതുമായി ബന്ധപ്പെട്ട് പൂതാടി സിപിഎമ്മില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. എ വിജയന്റെ നേതൃത്വത്തില്‍ ആയിരുന്നു പൂതാടിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വം അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. തീരുമാനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി. സി കെ ശശീന്ദ്രന്‍- റഫീഖ് പക്ഷം വേട്ടയാടുന്നു എന്നാണ് ജയന്‍ വിഭാഗം പറയുന്നത്.
യുഡിഎഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ല. ജീവകാരുണ്യ ഫണ്ട് പിരിവ് വിവാദത്തില്‍ ജയനെതിരെ ജില്ലാ നേതൃത്വം എടുത്ത നടപടി വലിയ വിവാദമായിരുന്നു.






