കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തിയേറിയ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്ത് ശക്തിയേറിയ കാറ്റിൽ പൊടി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്. മിതമായതോ ശക്തമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റായിരിക്കും ഇത്. ചിലപ്പോൾ ഇതിന് മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. ഈ കാറ്റ് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാക്കും.




