തിരുവനന്തപുരം: ലോറിയെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കുമായി ഇടിച്ച് ലോറിക്കടിയിലേക്ക് വീണ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. വണ്ടിത്തടം എയ്‌സ് എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥി ആരിഫ് മുഹമ്മദ് ആണ് മരിച്ചത്.
മണക്കാട്–അമ്പലത്തറ റോഡിലെ കമലേശ്വരം ഭാഗത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്തുനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് ലോറിയുടെ കീഴിലേക്ക് വീണതായാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ ആരിഫിനെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




