മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുല്പറ്റ തൊട്ടേക്കാട് സ്വദേശിനിയായ കുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ മിഥുൻ എന്നയാളുടെ നില ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.






