മലപ്പുറം: വിദ്യാർത്ഥികളും യുവാക്കളും പുതിയ കാലത്തിൻറെ ചതിക്കുഴികൾ തിരിച്ചറിയാൻ കഴിവുള്ളവർ ആകണമെന്നും അവ തരണം ചെയ്യുന്നതിന് ആത്മീയ ബലം സ്വായത്തമാക്കണമെന്നും. പൊന്നാനി യൂണിയൻ പ്രസിഡൻറ് പി എം സോമ സുന്ദരൻ നായർ. തിരൂർ താലൂക്ക് യൂണിയൻറെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് യൂണിയൻ പ്രസിഡൻറ് ബി വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വക്കേറ്റ്
ഷജിത്ത് എം എം. മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്ത് പത്മനാഭൻ മുതൽ ഇന്നത്തെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സാർ വരെ കൈക്കൊള്ളുന്ന നിലപാടുകൾ എന്നും സാമൂഹ്യ നീതിക്കുവേണ്ടിയുള്ളതാണെന്നും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും കീഴടങ്ങാത്ത സമുദായം നേതൃത്വം ആണ് സംഘടനയുടെ കരുത്ത് എന്നും അദ്ദേഹം വിശദീകരിച്ചു.
യൂണിയൻ വൈസ് പ്രസിഡൻറ് പി വാണി കാന്തൻ മാസ്റ്റർ വനിതാ യൂണിയൻ പ്രസിഡൻറ് സി എസ് വിമലകുമാരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ് മഹേഷ് കുമാർ സ്വാഗതവും വനിതാ യൂണിയൻ സെക്രട്ടറി ജ്യോതി വേണുഗോപാൽ നന്ദിയും പറഞ്ഞു. മാതൃഭൂമി മാധ്യമപ്രവർത്തകൻ പ്രദീപ് പയ്യോളിക്കു സ്നേഹാദരം നൽകി. താലൂക്കിലെ 58 പ്രതിഭകളെ ആദരിച്ചു.
കൂടാതെ കരയോഗത്തിന്റെ മുൻപ്രസിഡന്റുമാർ സെക്രട്ടറിമാർ ജനപ്രതിനിധികൾ എന്നിവരെ പൊന്നാട ചാർത്തി. സാമൂഹ്യ ക്ഷേമ പദ്ധതി പ്രകാരമുള്ള മന്നം പെൻഷൻ വിതരണം ചെയ്തു. യോഗത്തിന് യൂണിയൻ ഭരണസമിതി അംഗങ്ങൾ വനിതാ യൂണിയൻ ഭാരവാഹികൾ എംഎസ്എസ് കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി. താലൂക്കിലെ 35 കരയോഗങ്ങൾ നിന്നായി 500 ഓളം പേർ പ്രതിഭാ സംഗമത്തിൽ സംബന്ധിച്ചു.




