ആലപ്പുഴ : ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മുഹമ്മ കെ.പി.എം യു.പി.എസ് വിദ്യാർത്ഥികൾ. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്
കാലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങു നടത്തി കലോത്സവത്തിൽ നേടിയ ട്രോഫിയുമായി സ്കൂളിൽ നിന്നും ആരംഭിച്ച റാലി മുഹമ്മ ജംഗ്ഷനിൽ സമാപിച്ചു.
സ്കൂൾ ഹെഡ്‌മിസ്ട്രസ് ബിന്ദു ജി പണിക്കർ, പി.ടി.എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ എം.പി.ടി.എ പ്രസിഡൻ്റ് ബിന്ദുജ രാജേന്ദ്രൻ, സ്റ്റാഫ്സെക്രട്ടറി പിഎം കുഞ്ഞുമോൻ, അദ്ധ്യാപകരായ മഹിതമോൻ, മായാചന്ദ്രൻ അജ്മൽ അലി, രശ്മി വി.നായർ എന്നിവർ നേതൃത്വം നൽകി.
പഠനത്തോടൊപ്പം കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു സ്കെറ്റിങ് ക്ളാസുകൾ, ജർമൻ ഭാഷ പഠനം, അബക്കാസ് ക്ളാസുകൾ, സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ്സുകൾ എന്നിവ യൂ പി തലം മുതൽ സ്കൂൾ നടത്തി വരുന്നതായി അധ്യാപകർ അറിയിച്ചു.
ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയെ നയിക്കാൻ തെരെഞ്ഞെടുക്കപ്പെട്ട കെ പി എം യൂ പി എസ്സ് വിദ്യാർത്ഥി ഗൗരിക്ക് സ്കൂൾ മാനേജ്‌മെന്റ് പ്രതേക അഭിനന്ദങ്ങളും അറിയിച്ചു.






