ചെന്നൈ: പ്രശസ്ത ഫൈറ്റ് മാസ്റ്ററും സിനിമാ നിർമ്മാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തെന്നിന്ത്യൻ ഭാഷാ സിനിമകളിൽ വ്യാപകമായി പ്രവർത്തിച്ച ഭാസ്ക്കർ, മലയാള സിനിമയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫാസിൽ, സിദ്ദിഖ്, സിബി മലയാൽ തുടങ്ങിയ മുൻനിര സംവിധായകരുടെ ചിത്രങ്ങളോടൊപ്പം പുതുമുഖ സംവിധായകരുടെ സിനിമകളിലും അദ്ദേഹം ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചു.
മലയാള സിനിമാപ്രേമികൾക്ക് അദ്ദേഹത്തിന്റെ പേര് ടൈറ്റിൽ കാർഡുകളിലൂടെ ഏറെ പരിചിതമാണ്. കൈയെത്തും ദൂരത്ത്, ബോഡി ഗാർഡ്, മൈ ഡിയർ കരടി തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഭാസ്ക്കർ നിർവ്വഹിച്ച ആക്ഷൻ കൊറിയോഗ്രഫി.




