കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്ക് ശേഷം സുരക്ഷിതമായി താഴെയിറക്കി.
മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. കല്ലുകളും കുപ്പിച്ചില്ലുകളും ബ്ലെയ്ഡും കൈവശം വച്ചായിരുന്നു ഇയാൾ ടാങ്കിന്റെ മുകളിൽ കയറിയത്.
ആദ്യഘട്ടത്തിൽ അനുനയശ്രമങ്ങൾ ഫലിക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിലേക്ക് കയറി യുവാവിനെ നിയന്ത്രണത്തിലാക്കി താഴെയിറക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.






