സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ; വി.ഡി. സതീശൻ നാളെ എൻ. എം വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ സന്ദർശിക്കും. വി ഡി സതീശൻ ഇതാദ്യമായാണ് എൻ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയൻ എഴുതിയ കത്ത് കുടുംബം വായിച്ചു കേൾപ്പിച്ചപ്പോൾ കത്തിൽ വ്യക്തതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതെസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുടുംബാംഗങ്ങളെ നാളെ സന്ദർശിക്കും.കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസിന്റെ നിഗമനം.

30 പേരുടെ മൊഴിയാണ് ഇത് വരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട് വിജിലസിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെയും എൻ ഡി അപ്പച്ചനെയും പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം നൽകിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.