സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുനിത വില്യംസ് സാദിഖലി തങ്ങളെ സന്ദർശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി ലീഗ് അദ്ധ്യക്ഷൻസാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം.

‘ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്. ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്’. അവർ ചോദിച്ചു ‘പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്’. ആ വാക്കുകൾ കേട്ടപ്പോൾ എനിക്കോർമ വന്നത് ഖുർആൻ വചനമാണ്. ‘ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു.

സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും നീതിമാനാകുന്നു. തീർച്ചയായും ദൈവം സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ – തങ്ങൾ പറഞ്ഞു. യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും ചിന്തകളും അവർ പങ്കുവെച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.