നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകൾ പരിഗണിക്കുന്നതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്റെ തീരുമാനമാകും അന്തിമം. അൻവർ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകും. അൻവർ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാകും.
ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആര്യടൻ ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് നേതൃത്വം എത്തിയെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.






