ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനം. കേസുമായി മുന്നോട്ട് പോകുകയാണെന്നും യാതൊരു മധ്യസ്ഥതയ്ക്കില്ലെന്നും അതിജീവിത വ്യക്തമാക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥതയും പരാജയപ്പെട്ടിരുന്നു. വിഷയം മധ്യസ്ഥതയിൽ തീർക്കാനായിരുന്നു ആദ്യം സുപ്രീംകോടതി നിർദ്ദേശം. ഇത് പരാജയപ്പെട്ടതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാനാണ് കോടതിയുടെ തീരുമാനം.
നേരത്തെ, കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ദേശീയ വനിത കമ്മീഷനും, എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പ്രതികരിച്ചു.






