സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:മാവോയിസ്റ്റ് ആശയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് കാട്ടാന അക്രമണത്തില്‍ പരിക്കേറ്റ ചിക്കമംഗ്ലൂര്‍ സ്വദേശി സുരേഷ്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ചാണ് സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് ആശയം ഉപേക്ഷിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി.23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും കീഴടങ്ങണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സുരേഷിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.കര്‍ണാടക വനത്തില്‍ വെച്ചായിരുന്നു സംഭവം.നെഞ്ചിനും ഇടതുകാലിനും പരിക്കേറ്റ നിലയിലായിരുന്നു സുരേഷ്. മരക്കമ്പുകളില്‍ കമ്പിളി ചുറ്റിക്കെട്ടി അതിലിരുത്തിയായിരുന്നു സുരേഷിനെ ഇവിടെ എത്തിച്ചത്.പരിക്കേറ്റ മാവോയിസ്റ്റിനെ സഹപ്രവര്‍ത്തകര്‍ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിക്കുകയായിരുന്നു.കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.