തെന്നിന്ത്യൻ സൂപ്പർസ്റ്റാർ സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. ദീപാവലി ലക്ഷ്യമിട്ട് ഒരുക്കുന്ന കറുപ്പിന്റെ ടീസര്‍ സൂര്യയുടെ ജന്മദിനമായ ജൂലൈ 23ന് പുറത്തുവിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും കറുപ്പ് എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് ചിത്രത്തിലുളളത്.






