സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്ത ചിത്രം വലിയ പ്രക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ചിത്രം റിലീസിനെത്തിയ വാഴാഴ്‍ച 1.1 കോടിയാണ് നേടിയത്, വെള്ളിയാഴ്‍ച ഒരു കോടി, ശനിയാഴ്‍ച 0.9 കോടി, ഞായറാഴ്‍ച 0.89 കോടി എന്നിങ്ങനെയായി ആകെ 3.89 കോടിയാണ് നെറ്റ് കളക്ഷനായി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി വേഷമിട്ടിരിക്കുന്നു. ടൈറ്റിൽ കഥാപാത്രമായ ജാനകി ആയി തൻ്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് അനുപമ പരമേശ്വരൻ കാഴ്ചവെക്കുന്നത്.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്‍ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ബാലാജി ശർമ, രതീഷ് കൃഷ്‍ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്‍ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.




