മഹാരാഷ്ട്ര: ഉറങ്ങി കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ഭാര്യ. മഹാരാഷ്ട്ര സാങ്ക്ലി സ്വദേശി അനിൽ ലോഖണ്ഡെ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രാധികയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിന് പിന്നാലെ ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ തലയ്‌ക്കാണ് യുവതി അക്രമിച്ചത്.
പരിക്കേറ്റ അനിൽ തത്ക്ഷണം മരിച്ചു. ജൂൺ പത്തിനായിരുന്നു കൊലപാതകം. സാങ്ക്ലി ജില്ലയിൽ വച്ച് മേയ് 23-നായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തിന് ശേഷം വിവരം ഇവർ ബന്ധുവിനെ വിളിച്ചറിയിച്ചു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.ശേഷം രണ്ടു ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അനിൽ ലോഖണ്ഡെയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചു. വിവാഹ ശേഷം അനിൽ ലോഖണ്ഡെയും ഭാര്യ രാധികയും തമ്മിൽ ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.






