സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടി20 ലോകകപ്പ്;വിരാട് കോഹ്ലിയും റിഷഭ് പന്തും ടീമിലെന്ന് റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി:ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വിരാട് കോഹ്ലിയെയും റിഷഭ് പന്തിനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഐപിഎല്ലില്‍ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് ട്വന്റി 20 ലോകകപ്പിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് സൂചന.രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലോ യശസ്വി ജയ്‌സ്വാളോ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.മൂന്നാം നമ്പറില്‍ തന്നെയാണ് വിരാട് കോഹ്ലി കളിക്കുക.

പ്രണയത്തില്‍ ജിഹാദില്ല, കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തീരുന്നതല്ല മതേതരത്വം:ഹുസൈന്‍ മടവൂര്‍

റിഷഭ് പന്ത് ലോകകപ്പ് ടീമില്‍ കളിക്കാന്‍ യോഗ്യനെന്ന് സൗരവ് ഗാംഗുലി ബിസിസിഐ വൃത്തങ്ങളെ അറിയച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ ലോകകപ്പില്‍ കളിക്കുന്ന മറ്റുതാരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമല്ല.മെയ് ഒന്നിന് മുമ്പായി ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദ്ദേശം.എങ്കിലും മെയ് 27 വരെ ടീമുകള്‍ക്ക് താരങ്ങളുടെ പേരുകളില്‍ മാറ്റം വരുത്താം.എപ്രില്‍ അവസാന വാരം ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.