ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ ചുമതലയേൽക്കും. തുറന്ന വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടത്താൻ ഇരുന്നതെങ്കിലും അതിശൈത്യത്തെ തുടർന്ന് ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി.40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയില്‍ നിന്നു മാറ്റുന്നത്. ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കൂടാതെ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള പ്രമുഖർ എത്തിയേക്കും.ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. […]
Read more