എ.സി. ഉപയോഗം കരുതലോടെയല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം
പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ എയർ കണ്ടീഷണറുകളെ ആശ്രയിക്കുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ എല്ലായ്പ്പോഴും എ.സി.യിൽ ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യാനിടയുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ദീർഘസമയം എ.സി. മുറിയിൽ കഴിയുമ്പോൾ ചില മുൻകരുതലുകൾ അനിവാര്യമാണ്. എ.സി.യുടെ തണുപ്പ് തുടർച്ചയായി ഏറ്റുവാങ്ങുന്നത് ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചർമ്മം വരണ്ടുപോകാൻ കാരണമാകുകയും ചെയ്യും. ഇതിലൂടെ ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്. സോറിയാസിസ് പോലുള്ള അസുഖമുള്ളവരിൽ ഇത് കൂടുതൽ വഷളാകാം. അതിനാൽ ധാരാളം വെള്ളം കുടിക്കുകയും തണുത്ത കാറ്റ് നേരിട്ട് ഏൽക്കുന്നത് […]
Read more