Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident death

സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഒളശ്ശ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ വി. ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒളശ്ശ തോണികടവിനു സമീപമായിരുന്നു അപകടം. വളർത്തുമൃഗങ്ങൾക്കായി പുല്ലുകെട്ട് സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ച് പോകുമ്പോളാണ് ഷാജി പുഴയിലേക്ക് വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

മടിക്കൈയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർഗോഡ്: മടിക്കൈയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലകര പൂടംകല്ലിലെ വിഷ്ണു പള്ളയിൽ (28) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് മടിക്കൈ കോട്ടക്കുന്നിലാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാഞ്ഞിരപൊയിലേക്ക് പോവുകയായിരുന്ന കസിൻസ് എന്ന ബസ് വിഷ്ണു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read more

അപകട കാരണം പ്രാഥമിക നിഗമനത്തിൽ ഹൈഡ്രോളിക് ജാക്ക് തകരാർ; ജില്ലാ കളക്ടർ

ആലപ്പുഴ: അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം പ്രാഥമിക നിഗമനത്തിൽ ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ​ഗർഡറുകൾ തകർന്നുവീണത്. പിക്കപ് വാനിന് മുകളിലേക്കായിരുന്നു ​ഗർഡറുകൾ തകർന്ന് വീണത്. അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷ് മരിച്ചിരുന്നു. അപകടം നടന്ന് […]
Read more

മദ്യലഹരിയിൽ അമിതവേഗം; അപകടത്തിൽ പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ ഓടിച്ച കാർ അപകടത്തിൽ പെട്ടു. കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ. കബീറിന്റെ ഭാര്യ ഖദീജ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ചികിത്സയിലായിരുന്ന ഖദീജ മരണത്തിന് കീഴടങ്ങിയത്. പാസ്പോർട് ഓഫിസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ […]
Read more

മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ച് 5 കാൽനടയാത്രക്കാർ മരിച്ചു

ആഗ്ര: മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കായ 5 പേർ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്‌ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി. നോയിഡയിലെ സ്വകാര്യകമ്പനിയിൽ എൻജിനീയറായ ഇയാൾ ദീപാവലി അവധിക്കു നാട്ടിലെത്തിയതാണ്. രക്തപരിശോധനയിൽ ലഹരിയുടെ സാന്നിധ്യം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ 7 പേരിൽ 5 പേരും ആശുപത്രിയിലെത്തിയപ്പോഴേക്ക് മരിച്ചു. 2 […]
Read more

വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

ആലപ്പുഴ: പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ വിശ്രമിക്കാനായി കരയ്ക്ക് കയറാൻ പിടിച്ച കെഎസ്ഇബി പോസ്റ്റിൻ്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. കെഎസ്ഇബി ഉദ്യോഗസ്ഥർ, പാടശേഖര ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്റ്റേ കമ്പി അജ്ഞാതർ ഊരി വിട്ടതാണെന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ […]
Read more

ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു; അപകടം മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ

കാസര്‍കോട്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
Read more

കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു (59) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ബാബു. ഈ സമയത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിക്കൂടി ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പൂനൂ‌ർ ഇമ്മിണികുന്നുമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പച്ചക്കറിച്ചാക്കുമായി റോഡുമുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. താമരശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് സുബൈറിനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. കർണാടകയിൽ നിന്ന് പച്ചക്കറി […]
Read more

ദേശിയ പാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതര൦. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു. നിയന്ത്രണം വിട്ട തുണിലിടിച്ച് ഥാറിൻ്റെ മുൻ […]
Read more
Advertisement
WhiteswanTV Footer